Veteran director Hariharn planning a big budget movie with Mammootty | FIlmiBeat Malayalam

2019-10-21 1

Veteran director Hariharn planning a big budget movie with Mammootty
മമ്മൂട്ടിയെ നായകനാക്കി വന്‍ മുതല്‍ മുടക്കില്‍ ചരിത്ര സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഹരിഹരന്‍. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ' ഒരു വടക്കന്‍ വീരഗാഥ', 'പഴശി രാജ' തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫിസില്‍ വിജയമായതിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലും ഇടം നേടി. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങള്‍ മനസില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹരിഹരന്‍. എം പദ്മകുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.